Wednesday, 27 June 2012

ടേസ്റ്റ് ആന്‍ഡ് ഡ്രൈവ് ടു കിംഗ്‌സ്‌ബേ
കടലില്‍നിന്ന് കടല്‍വിഭവങ്ങളിലേക്ക് 30 സെക്കന്റ്ഭക്ഷനപ്രിയരായ  ഞങ്ങളുടെ മൂവര്‍സംഘത്തിന്റെ രുചിതേടിയുള്ള  'ടേസ്റ്റ് ആന്‍ഡ് ഡ്രൈവ് ' 
ഇത്തവണ കോഴിക്കോട്ടേക്കാണ്. ഉച്ചഭക്ഷണത്തിനായി കോഴിക്കോട് ബീച്ചിലെ ഒരു സീഫുഡ്
ഹോട്ടലിലേക്ക്.കിംഗ്‌സ് ബേ ഹോട്ടല്‍ ആദ്യ കാഴ്ചയില്‍തന്നെ അതിന്റെ രൂപഭംഗികാരണം നിങ്ങളെ 
ആകര്‍ഷിക്കും. ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്ന ഒരിടം. ഹോട്ടലിനു തികച്ചും
ചേരുന്ന പേരുതന്നെ, 'KINGS BAY' the seafood voyage അഥവാ വിവിധ ഇനം കടല്‍മത്സ്യ വിഭവങ്ങളിലൂടെയുള്ള ഒരു യാത്ര. തീര്‍ത്തും രാജകീയ പ്രൗഡി വിളിച്ചോതുന്ന അകത്തളങ്ങളും പേര്‍ഷ്യന്‍ തൂക്കു വിളക്കുകളും ഒറ്റത്തടിയില്‍ പണിത കൊത്തുപണികളോടു കൂടിയ മേല്‍ക്കൂരയും കരിങ്കല്‍ തൂണുകളും ചുമര്‍ ചിത്രങ്ങളും കൂട്ടിന് നേര്‍ത്ത ഗസല്‍ ഈരടികളും അവിടം കൂടുതല്‍ മനോഹരമാക്കുന്നു... 


തത്കാലത്തേക്ക് ആ ഇരുനിലകെട്ടിടത്തിന്റെ ചരിത്രം തേടിപോകാന്‍ ശ്രമിക്കാതെ നേരെ 
ഭക്ഷണ പട്ടികയിലേക്ക്. വിവിധതരം കടല്‍ വിഭവങ്ങള്‍... പലതിലൂടെയും വിരലോടിച്ച്
അവസാനം നിന്നത് 3 
 ഇന്‍ വണ്‍  എന്ന ഐറ്റത്തിലായിരുന്നു; എന്നു വച്ചാല്‍ 3 കൂട്ടം വിഭവങ്ങള്‍ അടങ്ങിയ ഒരു ലഞ്ച്. ഒരു കപ്പ് ഫ്രിഎദ്ഡ്   fried റൈസും രണ്ട് കൂട്ടം കടല്‍ വിഭവങ്ങളും. കൂട്ടിന് ചെമ്മീന്‍ മസാലയും, നല്ല ഷാപ്പുകറിയുടെ എരിവുള്ള ചെമ്മീന്‍ മസാല. നിങ്ങളൊരു ഭക്ഷണപ്രിയനാണെങ്കില്‍ കിങ്‌സ്‌ബേ ഒഴിച്ചുകൂടാനാവാത്ത ഒരു 'വിഭവ'മാണ്. കോഴിക്കോട് വിവിധയിനം കടല്‍വിഭവങ്ങള്‍ ലഭ്യമാകുന്ന ഹോട്ടലാണ് കിങ്‌സ്‌ബേ. ബീച്ചില്‍നിന്ന് 30 സെക്കന്റ് ഡ്രൈവുകൊണ്ട് നിങ്ങള്‍ക്കിവിടെ എത്താം. താരതമ്യേന കുറഞ്ഞ ചെലവില്‍ കടല്‍ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. (150 രൂപ മുതല്‍)

ലൈം ടീ ഓര്‍ഡര്‍ചെയ്യുമ്പോള്‍ അത് 'സെല്‍ഫ് പ്രിപ്പറേഷന്‍' ആയിരിക്കുമെന്നോര്‍ത്തില്ല.
ചായയും കഴിഞ്ഞ് ഞങ്ങളുടെ മൂവര്‍ സംഘം പുറത്തേക്കിറങ്ങി. പിരിയുവാന്‍ നേരം ഒരു ചെറിയ ചാറ്റല്‍ മഴ, അടുത്ത യാത്രയെകുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ബാക്കിവെച്ച് ഞങ്ങളെ യാത്രയാക്കി...


കിങ്‌സ്‌ബേയിലേക്കുള്ള വഴി
മാനാഞ്ചിറ നിന്ന് ബീച്ചിലേക്ക് പോവുന്ന വഴി സിഎച്ച് ഓവര്‍ ബ്രിഡ്ജ് കയറി ഇറങ്ങി മൂന്നാലുങ്ങല്‍ സ്‌റ്റോപ്പില്‍ നിന്ന് വലത്തോട്ട് കയറിയാല്‍ പി ടി ഉഷ റോഡില്‍ കയറാം നേരെ പോയി  ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ മ്യൂസിയത്തിനടുത്തായി കിംഗ്‌സ് ബേ ഹോട്ടല്‍ കാണാം. നിങ്ങള്‍ ബീച്ച് വഴിയാണ് വരുന്നതെങ്കില്‍ കസ്റ്റംസ് റോഡ് വഴി കയറിയാല്‍ മതിയാവും. 

കോഴിക്കോട് പുതിയ സ്റ്റാന്റില്‍ നിന്നും ബീച്ചിലേക്കുള്ള ദൂരം 3 കി മി
യാത്രാ സമയം 7 മിനിറ്റ്

കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിന്‍നിന്നും ബീച്ചിലേക്കുള്ള ദൂരം 1.5 കി മി
യാത്രാ സമയം 5 മിനിറ്റ്

1 comment:

  1. ഹും! തീറ്റേം കൂടീം ആയി നടന്നോ...
    (ഏയ്, അസൂയയൊന്നുമല്ല കേട്ടോ!)

    (ഫോണ്ട്‌സൈസിന് ചെറിയ problem ഉണ്ട്. ചിലത് വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതൊന്ന് ശരിയാക്കണേ...)

    ReplyDelete